---
title: "#thalipparambjumuamasjid അഡ്വ. ഹബീബ് റഹ്മാൻ ഓർമ്മദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി"
english_title: "#Prayers were offered at #Habib Rehman's grave at #Thaliparam Jumu'ah Mosque on the occasion of Remembrance Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132882/prayers-were-offered-at-habib-rehmans-grave-at-thaliparam-jumuah-mosque-on-the-occasion-of-remembrance-day"
published_at: "2023-07-23T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bca3407017a_news-card.jpg"
keywords: []
---

# #thalipparambjumuamasjid അഡ്വ. ഹബീബ് റഹ്മാൻ ഓർമ്മദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **കേരളത്തിലെ വിദ്യാർത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പർഷം പകർന്ന എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ഹബീബ് റഹ്മാൻ മൺമറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വർഷം പിന്നിടുകയാണ്. ഓർമ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി.

## Article Content

**തളിപ്പറമ്പ്: **കേരളത്തിലെ വിദ്യാർത്ഥി രാഷട്രീയത്തിന് പ്രതിഭാ സ്പർഷം പകർന്ന എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ഹബീബ് റഹ്മാൻ മൺമറഞ്ഞിട്ട് ഇന്നേക്ക് ( ജുലൈ 23) 33 വർഷം പിന്നിടുകയാണ്. ഓർമ്മദിനത്തോടനുബന്ധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി.

എം എസ് എഫ് മുൻ സംസ്ഥാന ജന:സെക്രട്ടറി കെ.എം അസ്സൈനാർ, മുസ്ലിം ലീഗ് കണ്ണുർ ജില്ല സെക്രട്ടറി മഹമുദ് അള്ളാംകുളം, സി.പി.വി അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ,കെ.വി മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് ബഷീർ, ഗാന്ധി സിദ്ധീഖ്, ജാബിർ തങ്ങൾ, പി.പി ഇസ്മായിൽ, എൻ അബു,ഫൈസൽ ചെറുകുന്നോൻ, പി.എ ഇർഫാൻ, യു എം ഷറഫുദ്ധീൻ, എൻ എ സിദ്ധീഖ്, അജ്മൽ പാറാട്,പി.പി ഉമ്മർ, എ.പി ഇബ്രാഹീം, സി.പി ബഷീർ, കെ.പി.പി ജമാൽ, എ.പി ഉമ്മർ, പി അബ്ദുറഹീം, കെ.വിസിറാജ്, എ.പി മജീദ്, ബദരിയ്യ ജാഫർ,സിറായിൻ ബഷീർ ,സി.കെ ഇസ്മായിൽ,മൻസൂർ കൊടിയിൽ, തുടങ്ങിയവർ പങ്കെടുത്തു. വലിയ ജുമുഅത്ത് പള്ളി ഖത്വീബ് ഉമർ നദ് വി തോട്ടീക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132882/prayers-were-offered-at-habib-rehmans-grave-at-thaliparam-jumuah-mosque-on-the-occasion-of-remembrance-day)