---
title: "മണിപ്പൂർ കൃസ്ത്യൻ-ഗോത്ര വംശഹത്യക്കെതിരെ നൈറ്റ് മാർച്ച് നടത്തി"
english_title: " night march against Christian-tribal genocide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132880/night-march-against-christian-tribal-genocide"
published_at: "2023-07-23T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bca1f3e8557_news-card.jpg"
keywords: []
---

# മണിപ്പൂർ കൃസ്ത്യൻ-ഗോത്ര വംശഹത്യക്കെതിരെ നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **മണിപ്പൂർ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ് പരിവാർ നടത്തുന്ന കൃസ്ത്യൻ -ഗോത്ര വംശ ഹത്യക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി.

## Article Content

**കണ്ണൂർ: **മണിപ്പൂർ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ് പരിവാർ നടത്തുന്ന കൃസ്ത്യൻ -ഗോത്ര വംശ ഹത്യക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി.

രണ്ടരമാസമായി അക്രമം തുടരുന്ന മണിപ്പൂർ സന്ദർശിക്കുകയോ അക്രമം തടഞ്ഞു നിർത്താൻ ഒരക്ഷരം ഉരിയാടുക പോലും ചെയ്യാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണന്നും തെരുവിലൂടെ രണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ വൈറലായത് കണ്ട് വായ തുറന്നത് മുതലക്കണ്ണീർ മാത്രമാണെന്നും വംശഹത്യക്കിരയാവുന്ന ജനവിഭാഗത്തിന് ഐക്യദാർഢ്യമറിയിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയരണമെന്നും മാർച്ചിനെ അഭിസംബോധന ചെയ്ത് ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ അഭിപ്രായപ്പെട്ടു .

മാർച്ചിന് ജില്ലാ നേതാക്കളായ ഫൈസൽ മാടായി, ചന്ദ്രൻ മാസ്റ്റർ, സി കെ മുനവ്വിർ, ഷറോസ് സജ്ജാദ്, ഇംതിയാസ് താണ, ത്രേസ്യാമ മാളിയേക്കൽ പി വി സാബിറ സി പി രഹ്ന ടീച്ചർ, കെ കെ നിഷ്താർ, ശുഐബ് കണ്ണൂർ, പി പി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132880/night-march-against-christian-tribal-genocide)