---
title: "തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി ടി എഫ് സി അഷ്റഫിന്റെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ്"
english_title: "#Municipality notices to close down four establishments of #TFC Ashraf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132752/municipality-notices-to-close-down-four-establishments-of-tfc-ashraf"
published_at: "2023-07-22T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbcb2cb8594_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി ടി എഫ് സി അഷ്റഫിന്റെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി ടി എഫ് സി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങൾ ഏഴു ദിവസത്തിനകം അടച്ചു പൂട്ടണം എന്ന് കാണിച്ചു തളിപ്പറമ്പ് നഗരസഭ നോട്ടീസ് അയച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിലെ പ്രമുഖ വ്യാപാരി ടി എഫ് സി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങൾ ഏഴു ദിവസത്തിനകം അടച്ചു പൂട്ടണം എന്ന് കാണിച്ചു തളിപ്പറമ്പ് നഗരസഭ നോട്ടീസ് അയച്ചു.

കോട്ടക്കുന്ന് ടൂറിസം പോയിന്റിലെ ഫുട്ബോൾ ടർഫ്, ഇവിടെ പ്രവർത്തിക്കുന്ന ഐസ്ക്രീം ഷോപ്പ്, ഗെയിം സെന്റർ, കപ്പാലത്തെ ടിഎഫ്സി ഫ്രൂട്ട് സെന്റർ എന്നീ സ്ഥാപനങ്ങളാണ് അനുമതി ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തി ഏഴ് ദിവസത്തിനകം അടച്ചുപൂട്ടണം എന്നുള്ള ഇന്നലെ നോട്ടീസ് അയച്ചത്.

നാല് സ്ഥാപനങ്ങളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ഏഴ് ദിവസത്തിനകം ലൈസൻസ് എടുത്തില്ലെങ്കിൽ പൂട്ടണമെന്ന് ആണ് നോട്ടീസ്. തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അർച്ചന എം വിയുടെ റിപ്പോർട്ട് പ്രകാരമാണ് നഗരസഭയുടെ നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132752/municipality-notices-to-close-down-four-establishments-of-tfc-ashraf)