---
title: "ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു"
english_title: "The young man who was being treated died after falling from the terrace"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132698/the-young-man-who-was-being-treated-died-after-falling-from-the-terrace"
published_at: "2023-07-22T14:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9e4b9d03e_Untitled-2-web.jpg"
keywords: []
---

# ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** **മട്ടന്നൂർ: ** സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു.

## Article Content

**മട്ടന്നൂർ: ** സ്വന്തം വീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു.

നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലൻ - ജാനകി ദമ്പതികളുടെ മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു. കേരള വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് ജോ: സെക്രട്ടറിയാണ്. ഭാര്യ സജ്ന. മകൻ ദേവപ്രയാഗ് (വിദ്യാർത്ഥി). സഹോദരങ്ങൾ: രാജൻ, ശോഭ, രമണി, രജിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132698/the-young-man-who-was-being-treated-died-after-falling-from-the-terrace)