---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു"
english_title: "Jal Jeevan Mission's Jalasree Club was formed at Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132693/jal-jeevan-missions-jalasree-club-was-formed-at-kayaralam-north-alp-school"
published_at: "2023-07-22T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9ad3915c5_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു

> **Lead Summary:** **കയരളം: **ജലസംരക്ഷണം വരും തലമുറയിലൂടെ പ്രാവർത്തികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ജൽ ജീവൻ മിഷൻ നേതൃത്വത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ് രൂപീകരിച്ചു.

## Article Content

**കയരളം: **ജലസംരക്ഷണം വരും തലമുറയിലൂടെ പ്രാവർത്തികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ജൽ ജീവൻ മിഷൻ നേതൃത്വത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ് രൂപീകരിച്ചു.

പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. ബിലാൽ, ഷെസിൻ, റൈഹാൻ എന്നിവരെ ക്ലബ് ലീഡർമാരായി തെരഞ്ഞെടുത്തു. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ ജല സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കും.

'എന്റെ കുടിവെള്ളം' എന്ന പേരിൽ ജല സംരക്ഷണ ആശയങ്ങളടങ്ങിയ മാഗസിൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് അംഗങ്ങൾ. ഒരു പഞ്ചായത്തിൽ പത്ത് സ്കൂളുകളിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132693/jal-jeevan-missions-jalasree-club-was-formed-at-kayaralam-north-alp-school)