---
title: "#scholarship തളിര് സ്കോളര്‍ഷിപ്പിന് ജൂലൈ 31 വരെ അപേക്ഷിക്കാം"
english_title: "#thaliru scholarship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132665/thaliru-scholarship"
published_at: "2023-07-22T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb88aa21cba_Untitled-2-web.jpg"
keywords: []
---

# #scholarship തളിര് സ്കോളര്‍ഷിപ്പിന് ജൂലൈ 31 വരെ അപേക്ഷിക്കാം

> **Lead Summary:** കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളര്‍ഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാര്‍ഷിക വരിസംഖ്യയായ 250രൂപ അടച്ച്‌ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കാം.

## Article Content

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളര്‍ഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാര്‍ഷിക വരിസംഖ്യയായ 250രൂപ അടച്ച്‌ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കാം.

ഇവര്‍ക്ക് 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള തളിര് തപാലില്‍ അതതു മാസങ്ങളില്‍ ലഭ്യമാവുന്നതാണ്. 16 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയര്‍(5,6,7ക്ലാസുകള്‍), സീനിയര്‍(8,9,10ക്ലാസുകള്‍) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേര്‍ക്ക് സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും.

ജില്ലാ തലത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവര്‍ക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാര്‍ക്ക് 500രൂപയും സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തില്‍ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാര്‍ക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും.

2023 നവംബറില്‍ ജില്ലാതല പരീക്ഷയും ഡിസംബറില്‍ സംസ്ഥാനതല പരീക്ഷയും നടക്കും. ജില്ലാതല പരീക്ഷ ഓണ്‍ലൈനായി നടക്കുക. സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

ജില്ലാതലത്തില്‍ ജൂനിയര്‍, സീനീയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന വിദ്യാര്‍ഥിയെയാണ് സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കുക. 100കുട്ടികളില്‍ കൂടുതല്‍ തളിര് സ്കോളര്‍ഷിപ്പിനു ചേരുന്ന സ്കൂളുകള്‍ക്ക് 1000രൂപയുടെ പുസ്തകങ്ങളും നല്‍കും. https://scholarship.ksicl.kerala.gov.in/

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132665/thaliru-scholarship)