---
title: "തളിപ്പറമ്പിൽ പട്ടി പിടുത്തക്കാർ എത്തി, പട്ടികളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റും"
english_title: "Dog catchers have arrived at Taliparam and the dogs will be transferred to a shelter home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132635/dog-catchers-have-arrived-at-taliparam-and-the-dogs-will-be-transferred-to-a-shelter-home"
published_at: "2023-07-22T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7540d67cf_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ പട്ടി പിടുത്തക്കാർ എത്തി, പട്ടികളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റും

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പിൽ പട്ടിപിടുത്തക്കാർ എത്തി പട്ടികളെ പിടികൂടി. തളിപ്പറമ്പ് ടൗൺ,മന്ന. സയ്യിദ് നഗർ, കാക്കതോട് ബസ് സ്റ്റാൻഡ്, ശാദുലി പള്ളി, മെയിൻ റോഡ്, ഏഴാം മൈൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇന്ന് പട്ടികളെ പിടിക്കാൻ ഇറങ്ങിയത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പിൽ പട്ടിപിടുത്തക്കാർ എത്തി പട്ടികളെ പിടികൂടി. തളിപ്പറമ്പ് ടൗൺ,മന്ന. സയ്യിദ് നഗർ, കാക്കതോട് ബസ് സ്റ്റാൻഡ്, ശാദുലി പള്ളി, മെയിൻ റോഡ്, ഏഴാം മൈൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇന്ന് പട്ടികളെ പിടിക്കാൻ ഇറങ്ങിയത്.

ഇവയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ സ്പോൺസർമാരെ കിട്ടിയതിനാൽ നായകളെ വന്ധ്യംകരണം ചെയ്ത് പാലക്കാട് ഉള്ള ഷെൽട്ടർ ഹോമിലേക്ക് മറ്റുമെന്ന് ടൗൺ വാർഡ് കൗൺസിലർ തളിപ്പറമ്പ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളടക്കം നിരവധി പേർക്കാണ് നായകളുടെ കടിയേറ്റത്. ഈ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് പോലും ആശങ്കയോടെയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132635/dog-catchers-have-arrived-at-taliparam-and-the-dogs-will-be-transferred-to-a-shelter-home)