---
title: "മൊബൈൽ ഷോപ്പിലെ കവർച്ച, സിസിടിവി ദൃശ്യം കണ്ടെത്തി"
english_title: "CCTV footage of a robbery at a mobile shop was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13256/cctv-footage-of-a-robbery-at-a-mobile-shop-was-found"
published_at: "2021-11-28T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a34dc86de20_bb538d7b-d0f1-41e1-a6ab-18ea0bd290e8.jpg"
keywords: []
---

# മൊബൈൽ ഷോപ്പിലെ കവർച്ച, സിസിടിവി ദൃശ്യം കണ്ടെത്തി

> **Lead Summary:** **പയ്യന്നൂർ: **മൊബൈൽ ഷോപ്പിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം കണ്ടെത്തി. 26 രാത്രിയിലാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സിറ്റി ടവറിൽ പ്രവർത്തിച്ചുവരുന്ന ഫോണിക് മൊബൈൽസ് എന്ന കടയുടെ പുറകുവശത്ത് ഷട്ടറിനെ പൂട്ടുപൊളിച്ച് അകത്തു കയറിയാൽ മോഷണം നടത്തിയത്.

## Article Content

**പയ്യന്നൂർ: **മൊബൈൽ ഷോപ്പിൽ കവർച്ച നടത്തിയ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം കണ്ടെത്തി. 26 രാത്രിയിലാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സിറ്റി ടവറിൽ പ്രവർത്തിച്ചുവരുന്ന ഫോണിക് മൊബൈൽസ് എന്ന കടയുടെ പുറകുവശത്ത് ഷട്ടറിനെ പൂട്ടുപൊളിച്ച് അകത്തു കയറിയാൽ മോഷണം നടത്തിയത്.

ഗ്ലാസ് തട്ടിൽ സൂക്ഷിച്ച 1, 20,500 രൂപ വിലവരുന്ന ഓപ്പോ, റെഡ്മി കമ്പനികളുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. പെരിന്തട്ട ഉദയം കുന്നിലെ കൊഴുമ്മൽ ശരത്തിന് ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. സിസിടിവി ദൃശ്യം കിട്ടിയതിനെ തുടർന്ന് പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13256/cctv-footage-of-a-robbery-at-a-mobile-shop-was-found)