---
title: "മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി"
english_title: "Mambaram expelled Divakaran from the Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13255/mambaram-expelled-divakaran-from-the-congress"
published_at: "2021-11-28T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a34b445d96c_image_750x_61a3414c2cab2.jpg"
keywords: []
---

# മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

> **Lead Summary:** **കണ്ണൂർ:** മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലഭിച്ചതിനാലാണ് നടപടി. കെപിസിസി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ ആണ് ഈ വിവരം അറിയിച്ചത്.

## Article Content

**കണ്ണൂർ:** മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലഭിച്ചതിനാലാണ് നടപടി. കെപിസിസി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ ആണ് ഈ വിവരം അറിയിച്ചത്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പിൽ കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിന് എതിരെയുള്ള പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ.

ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13255/mambaram-expelled-divakaran-from-the-congress)