---
title: "കണ്ണൂരിൽ മദ്യലഹരിയിൽ റോഡ് എന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചയാൾ പിടിയിൽ"
english_title: "the man who drove his car on the railway track while intoxicated was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132535/the-man-who-drove-his-car-on-the-railway-track-while-intoxicated-was-arrested"
published_at: "2023-07-21T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bab63bd8e28_news-card.jpg"
keywords: []
---

# കണ്ണൂരിൽ മദ്യലഹരിയിൽ റോഡ് എന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചയാൾ പിടിയിൽ

> **Lead Summary:** **കണ്ണൂര്‍:** മദ്യലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളമാണ് ഇയാള്‍ രാത്രിയില്‍ കാറോടിച്ചത്.

## Article Content

**കണ്ണൂര്‍:** മദ്യലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളമാണ് ഇയാള്‍ രാത്രിയില്‍ കാറോടിച്ചത്.

മദ്യലഹരിയിലായിരുന്ന ജയപ്രകാശ് റെയില്‍വേ ട്രാക്കിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. പാളത്തില്‍ കുടുങ്ങിയ കാര്‍ ഓഫായി പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് കീപ്പര്‍ ആ സമയത്ത് അതുവഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി തടഞ്ഞു.

ഇതിനിടയില്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ ട്രാക്കില്‍നിന്നും മാറ്റി. സംഭവത്തില്‍ മദ്യപിച്ചും റെയില്‍വേ ട്രാക്കില്‍ അപകടമുണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് ജയപ്രകാശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ കാര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132535/the-man-who-drove-his-car-on-the-railway-track-while-intoxicated-was-arrested)