---
title: "#lunarday കരിമ്പം ഗവൺമെന്റ് എൽ പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു"
english_title: "#Karimbam Government LP School organized #Lunar Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132505/karimbam-government-lp-school-organized-lunar-day-celebration"
published_at: "2023-07-21T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9f8216c78_news-card.jpg"
keywords: []
---

# #lunarday കരിമ്പം ഗവൺമെന്റ് എൽ പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂൾ ചാന്ദ്രദിനാഘോഷത്തിൽ മുഖ്യാതിഥിയായി നീൽആംസ്ട്രോങ്ങ് പങ്കെടുത്ത് കുട്ടികളുമായി സംവാദം നടത്തി. കെ.വി. മെസ്മർ മാസ്റ്റർ ആംസ്ട്രോങ്ങിൻ്റെ രൂപം അവതരിപ്പിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

## Article Content

**തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂൾ ചാന്ദ്രദിനാഘോഷത്തിൽ മുഖ്യാതിഥിയായി നീൽആംസ്ട്രോങ്ങ് പങ്കെടുത്ത് കുട്ടികളുമായി സംവാദം നടത്തി. കെ.വി. മെസ്മർ മാസ്റ്റർ ആംസ്ട്രോങ്ങിൻ്റെ രൂപം അവതരിപ്പിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

ആദ്യ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു..കെ. റീനാഭായി അധ്യക്ഷം വഹിച്ചു. ചിത്രപ്രദർശനം, പതിപ്പ് നിർമ്മാണം,ക്വിസ്സ് മത്സരം എന്നിവ നടത്തി.ഷീജ ജോസ് സ്വാഗതവും ഷീമ. വി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132505/karimbam-government-lp-school-organized-lunar-day-celebration)