---
title: "കാർ യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കാറിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ"
english_title: "Officers of Edakkad Police Station came to the rescue of a man who fell ill while traveling in a car and got stuck in the car."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132366/officers-of-edakkad-police-station-came-to-the-rescue-of-a-man-who-fell-ill-while-traveling-in-a-car-and-got-stuck-in-the-car"
published_at: "2023-07-21T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba358b00790_news-card.jpg"
keywords: []
---

# കാർ യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കാറിൽ അകപ്പെട്ടയാൾക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ

> **Lead Summary:** **എടക്കാട്: **എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ്‌ പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടയിൽ തൊട്ടടയിലേക്ക് വാഹനം പോകുമ്പോൾ റോഡ് അരികിൽ അസ്വഭാവികമായി പാർക്ക് ചെയ്ത കാർ കാണുകയും തുടർന്ന് കാറിനരികിലെത്തി പരിശോധിക്കുന്നതിനിടയിൽ കാറിനകത്ത് ഡ്രൈവർ സീറ്റിലായി അനക്കമില്ലാതെ കിടക്കുന്നയാളെ കാണുകയുമായിരുന്നു.

## Article Content

**എടക്കാട്: **എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ്‌ പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടയിൽ തൊട്ടടയിലേക്ക് വാഹനം പോകുമ്പോൾ റോഡ് അരികിൽ അസ്വഭാവികമായി പാർക്ക് ചെയ്ത കാർ കാണുകയും തുടർന്ന് കാറിനരികിലെത്തി പരിശോധിക്കുന്നതിനിടയിൽ കാറിനകത്ത് ഡ്രൈവർ സീറ്റിലായി അനക്കമില്ലാതെ കിടക്കുന്നയാളെ കാണുകയുമായിരുന്നു.

പിന്നീട് കുറെയേറെ പരിശ്രമിച്ചിട്ടും ആളെ വിളിച്ചുണർത്തുവാനോ വാഹനം തുറക്കുവാനോ സാധിക്കാത്തതിനാൽ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ചറിക്കുകയും ആളെ കാണാത്തതിനാൽ തിരഞ്ഞെത്തിയ ബന്ധുകളുടെ സമ്മതത്തോടെ പോലീസും ഫെയർ ഫോർസും ചേർന്ന് വാഹനത്തിന്റെ ഗ്ലാസ്‌ തകർക്കുകയും ആളെ അപ്പോൾ തന്നെ അതെ വാഹനത്തിൽ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജേഷ് രാജ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് അദ്ദേഹത്തെ ICU വിൽ പ്രവേശിപ്പിച്ചു. സമയോചിതമായ ഇടപെടൽ നടത്തിയ എടക്കാട് പോലീസ് സ്റ്റേഷനിലെ GASI സുജിത്ത് കുമാർ,DVR SCPO അജേഷ് രാജ്, KHG അനിൽ കുമാർ എന്നി സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132366/officers-of-edakkad-police-station-came-to-the-rescue-of-a-man-who-fell-ill-while-traveling-in-a-car-and-got-stuck-in-the-car)