---
title: "സ്ത്രീയെ തള്ളിയിട്ട് മാലപൊട്ടിക്കാനുള്ള ശ്രമം, പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചു"
english_title: "CCTV footage of accused trying to break necklace by pushing woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132337/cctv-footage-of-accused-trying-to-break-necklace-by-pushing-woman"
published_at: "2023-07-21T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba253490b7a_news-card.jpg"
keywords: []
---

# സ്ത്രീയെ തള്ളിയിട്ട് മാലപൊട്ടിക്കാനുള്ള ശ്രമം, പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചു

> **Lead Summary:** **കുറ്റ്യാട്ടൂര്‍: **കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ വെച്ച് ഇന്നലെ (20/07/23, വ്യാഴാഴ്ച)) വൈകീട്ട് സ്ത്രീയെ ഉപദ്രവിച്ചു മൊബൈല്‍ ഫോണുമായി കടന്നയാളെ തേടി മയ്യിൽ പൊലീസ്. ഇയാളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

## Article Content

**കുറ്റ്യാട്ടൂര്‍: **കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ വെച്ച് ഇന്നലെ (20/07/23, വ്യാഴാഴ്ച)) വൈകീട്ട് സ്ത്രീയെ ഉപദ്രവിച്ചു മൊബൈല്‍ ഫോണുമായി കടന്നയാളെ തേടി മയ്യിൽ പൊലീസ്. ഇയാളുടെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ മൊബൈലുമായി കടന്നു കളഞ്ഞ ആളുടെ ദൃശ്യങ്ങള്‍ വടുവന്‍കുളത്തെ ബേക്കറിയിലെ സി.സി.ടി.വിയില്‍ നിന്നാണ് ലഭിച്ചത്.

മയ്യില്‍ പൊലീസെത്തി അന്വേഷണം നടത്തി. സ്ത്രീ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇയാളെ കുറിച്ച് വിവരം ലഭിച്ചാല്‍ മയ്യില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04602 27400

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132337/cctv-footage-of-accused-trying-to-break-necklace-by-pushing-woman)