---
title: "ഉമ്മൻചാണ്ടി മൺപാത്രനിർമ്മാണ സമൂഹത്തിന് മറക്കാൻ കഴിയാത്ത നേതാവ്; കെ.എം.എസ്.എസ്"
english_title: "Oommen Chandy is an unforgettable leader of the pottery community; KMSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132287/oommen-chandy-is-an-unforgettable-leader-of-the-pottery-community-kmss"
published_at: "2023-07-21T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba02a08d173_Untitled-2-web.jpg"
keywords: []
---

# ഉമ്മൻചാണ്ടി മൺപാത്രനിർമ്മാണ സമൂഹത്തിന് മറക്കാൻ കഴിയാത്ത നേതാവ്; കെ.എം.എസ്.എസ്

> **Lead Summary:** മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേരള മൺപാതനിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.

## Article Content

മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കേരള മൺപാതനിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ് ) സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.

ഒരു ശതമാനം പ്രൊഫഷണൽ വിദ്യാഭ്യാസ സംവരണം, മൺപാത്രനിർമ്മാണ തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി ബജറ്റിൽ ഉൾപ്പെടുത്തി ധനസഹായം, മൺപാത്രനിർമ്മാണ ക്ഷേമ കോർപ്പറേഷൻ, ശുപാർശിത വിഭാഗ കോർപ്പറേഷൻ ഭരണപങ്കാളിത്തം, എറവക്കാട് സ്കൂൾ അപ്ഗ്രഡേഷൻ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ തുടങ്ങിയവ നടപ്പിലാക്കി തന്ന ഭരണാധികാരിയാണ് ഉമ്മൻചാണ്ടി.

മൺപാത്രനിർമ്മാണ സമുദായങ്ങളും കെ.എം.എസ്.എസ്സും ഉമ്മൻചാണ്ടിയെ എക്കാലത്തും ഓർക്കുമെന്നും പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാൽ , ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് എന്നിവർ അനുശോചനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132287/oommen-chandy-is-an-unforgettable-leader-of-the-pottery-community-kmss)