---
title: "തളിപ്പറമ്പ് നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പണവും പ്രൊജക്റ്റ് ക്ലിനിക്കും സംഘടിപ്പിച്ചു"
english_title: "Thaliparamb Municipality organized Audit Report Submission and Project Clinic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132179/thaliparamb-municipality-organized-audit-report-submission-and-project-clinic"
published_at: "2023-07-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b941a557643_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പണവും പ്രൊജക്റ്റ് ക്ലിനിക്കും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കുള്ള പ്രോജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:** മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കുള്ള പ്രോജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നഫീസ ബീവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, കദീജ കെ പി നഗരസഭ സോഷ്യൽ ഓഡിറ്റ് കോഡിനേറ്റർ രാമചന്ദ്രൻകെ സി ,സോമനാഥൻ മാഷ്, പ്രോജക്ട് ക്ലിനിക് RP മാരായ സഹദേവൻ, സുജന, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്താനുള്ള പുതിയ പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ച നടത്തി.ഹരിത സഭ സോഷ്യൽ ഓഡിറ്റ് കരട് റിപ്പോർട്ട് കോഡിനേറ്റർ രാമചന്ദ്രൻ കെ സി നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കോങ്ങായിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132179/thaliparamb-municipality-organized-audit-report-submission-and-project-clinic)