---
title: "തളിപ്പറമ്പ് മാർക്കറ്റ് ഗോദ റോഡിലെ ഓവുചാലിന്റെ ഗ്രിൽസ് പൊട്ടി അപകടാവസ്ഥയിൽ"
english_title: "Thaliparamb Market Goda Road is in danger due to broken grills"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132140/thaliparamb-market-goda-road-is-in-danger-due-to-broken-grills"
published_at: "2023-07-20T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9267555a5c_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റ് ഗോദ റോഡിലെ ഓവുചാലിന്റെ ഗ്രിൽസ് പൊട്ടി അപകടാവസ്ഥയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മാർക്കറ്റ് ഗോദ റോഡിലെ ഗ്രിൽ മൂന്ന് വർഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാർക്ക് ഇതുമുഖേന പരിക്കുകൾ ഉണ്ടായിട്ടുണ്ട്. നിരന്തരമായി ജനങ്ങളും, വാഹനങ്ങളും കടന്ന് പോകുന്ന വഴിയാണിത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മാർക്കറ്റ് ഗോദ റോഡിലെ ഗ്രിൽ മൂന്ന് വർഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാർക്ക് ഇതുമുഖേന പരിക്കുകൾ ഉണ്ടായിട്ടുണ്ട്. നിരന്തരമായി ജനങ്ങളും, വാഹനങ്ങളും കടന്ന് പോകുന്ന വഴിയാണിത്.

ഇരുചക്ര വാഹനങ്ങൾ കടന്നുപോകുമ്പോൾ വീണ്ടും അത് പൊട്ടിയാൽ ഉണ്ടാകുന്ന അപകടം നിസ്സാരമല്ല. 

ഈ അടുത്തിടെയാണ് പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാരിയുടെ കാൽ സ്ലാബിന്റെ വിടവിൽ കുടുങ്ങി അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് കാൽ പുറത്തെടുത്തത്. അത്തരം അനുഭവങ്ങൾ മുന്നിൽ കണ്ടു കൊണ്ട് അധികാരികൾ എത്രയും പെട്ടെന്ന് ഇത് ശരിയാക്കി അപകടം ഒഴിവാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132140/thaliparamb-market-goda-road-is-in-danger-due-to-broken-grills)