---
title: "പരപുരുഷ ബന്ധം സംശയിച്ച് യുവതിയെ കഴുത്തിന് കത്തി വെച്ച് വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: "A young man who tried to kill a young woman by putting a knife to her neck has been arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132113/a-young-man-who-tried-to-kill-a-young-woman-by-putting-a-knife-to-her-neck-has-been-arrested"
published_at: "2023-07-20T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90e044491f_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# പരപുരുഷ ബന്ധം സംശയിച്ച് യുവതിയെ കഴുത്തിന് കത്തി വെച്ച് വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ :** പരപുരുഷ ബന്ധം സംശയിച്ച് കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന പങ്കാളിയായ യുവതിയെ കഴുത്തിന് കത്തി വെച്ച് വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

## Article Content

**പയ്യന്നൂർ :** പരപുരുഷ ബന്ധം സംശയിച്ച് കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന പങ്കാളിയായ യുവതിയെ കഴുത്തിന് കത്തി വെച്ച് വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

നിർമ്മാണ തൊഴിലാളി കോറോം സ്വദേശി ജയനെ (45) യാണ് പയ്യന്നൂര്‍ എസ്.ഐ.എം.വി. ഷീജു അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെ പെരളം പ്രാന്തംചാലിലായിരുന്നു സംഭവം. സൗത്ത് തൃക്കരിപ്പൂർ സ്വദേശിനിയായ 38 കാരിയെയാണ് വധിക്കാൻ ശ്രമിച്ചത്.

ഇരുവരും പ്രാന്തം ചാലിലെവാടക ക്വാട്ടേർസിൽ താമസിക്കുകയായിരുന്നു . കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും കുതറി രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ അടിച്ചും കത്തി കഴുത്തിന്‌വെച്ച് വീശുന്നതിനിടെ ചെവിക്ക് വെട്ടേൽക്കുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132113/a-young-man-who-tried-to-kill-a-young-woman-by-putting-a-knife-to-her-neck-has-been-arrested)