---
title: " പോലീസുകാരനെ തളളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ കേസെടുത്തു"
english_title: "The town police registered a case against the accused who tried to run away after overpowering the policeman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132112/the-town-police-registered-a-case-against-the-accused-who-tried-to-run-away-after-overpowering-the-policeman"
published_at: "2023-07-20T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90db82983b_images.jfif"
keywords: []
---

#  പോലീസുകാരനെ തളളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **മോഷണ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ അകമ്പടി പോയ പോലീസുകാരനെ തളളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **മോഷണ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ അകമ്പടി പോയ പോലീസുകാരനെ തളളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

മോഷണ കേസിലെ പ്രതി ബാലുശേരി കൂരാച്ചുണ്ട് കല്ലനോട് സ്വദേശി തയ്യിൽ ഹൗസിൽ സവിജിത്തിനെ (20) തിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 15 ന് കണ്ണൂർ കോടതിയിൽ പ്രതിയെ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് കണ്ണൂർ സിറ്റി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പ്രജീഷിനെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസുകാരന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132112/the-town-police-registered-a-case-against-the-accused-who-tried-to-run-away-after-overpowering-the-policeman)