---
title: "#sandalwood ചപ്പാരപ്പടവിൽ ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ"
english_title: "The main accused in the incident in which a young man was arrested with #sandalwood sticks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132074/the-main-accused-in-the-incident-in-which-a-young-man-was-arrested-with-sandalwood-sticks"
published_at: "2023-07-20T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8f35262825_news-card.jpg"
keywords: []
---

# #sandalwood ചപ്പാരപ്പടവിൽ ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഞണ്ടമ്പലം കണ്ടോത്ത് പുതിയ പുരയിൽ ഹൗസിൽ കുഞ്ഞുമൊയ്തീനെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി രതീശൻ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **ഞണ്ടമ്പലം കണ്ടോത്ത് പുതിയ പുരയിൽ ഹൗസിൽ കുഞ്ഞുമൊയ്തീനെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി രതീശൻ അറസ്റ്റ് ചെയ്തത്.

ഇന്നലെ കൂവേരി ഞണ്ടമ്പലത്ത് വെച്ച് 52 കിലോ ചന്ദനമുട്ടികളുമായി കുറ്റിയേരി പെരുമ്പാറ സ്വദേശി എ ഷറഫുദ്ദീനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചപ്പാരപ്പടവിലെ വീട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ചന്ദനമുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് പോലീസ് കുറ്റിപെരുമ്പാറ സ്വദേശി എ റഫുദ്ദീനെ വീട്ടിൽ നിന്നും ചെത്തി മിനുക്കുന്നതിനിടെ, അമ്പത്തിരണ്ട് കിലോ ചന്ദനമുട്ടികളുമായി പിടികൂടുകയും ഇയാളെ വനംവകുപ്പിന് പോലീസ് കൈമാറുകയും ചെയ്തിരുന്നു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132074/the-main-accused-in-the-incident-in-which-a-young-man-was-arrested-with-sandalwood-sticks)