---
title: "എട്ടാമത് ജനപ്രിയ ബസ് പുരസ്‌കാരം ലോഗോ പ്രകാശനം ചെയ്തു"
english_title: "8th Popular Bus Award Logo Released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132007/8th-popular-bus-award-logo-released"
published_at: "2023-07-20T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8d0e2d5ed1_news-card.jpg"
keywords: []
---

# എട്ടാമത് ജനപ്രിയ ബസ് പുരസ്‌കാരം ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **തൃക്കരിപ്പൂർ:** എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി നൽകി വരുന്ന ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പിന്റെ ലോഗോ മുഖ്യ സ്പോൺസർ സിയാ ഗോൾഡ് ഡയറക്ടർ ഷുക്കൂർ അബ്ദുള്ള കുവൈറ്റ് കെ.എം.സി.സി പ്രതിനിധി വി.പി.എം.മുഹമ്മദ് കുഞ്ഞിക്ക് നൽകി പ്രകാശനം ചെയ്തു.

## Article Content

**തൃക്കരിപ്പൂർ:** എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി നൽകി വരുന്ന ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പിന്റെ ലോഗോ മുഖ്യ സ്പോൺസർ സിയാ ഗോൾഡ് ഡയറക്ടർ ഷുക്കൂർ അബ്ദുള്ള കുവൈറ്റ് കെ.എം.സി.സി പ്രതിനിധി വി.പി.എം.മുഹമ്മദ് കുഞ്ഞിക്ക് നൽകി പ്രകാശനം ചെയ്തു.

സിയാ ഗോൾഡ് ഷോറൂം പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷുഹൈബ്‌.വി.പി.പി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മർസൂഖ് റഹ്മാൻ , എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുൻസുനു.വി.പി.പി, ശാഖാ ഭാരവാഹികളായ ഹാരിസ് , അൻസബ്.എം.ബി, ഷക്കീബ്.എ.ജി, മിൻഹാജ്‌ മുഹമ്മദ്, ജാസിം, സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളോടുള്ള സ്നേഹ സമീപനം, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം ശുചിത്വം കൃത്യത വേഗത തുടങ്ങിയവ മുൻ നിർത്തി തൃക്കരിപ്പൂർ പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി വഴി സർവ്വീസ് ചെയ്യുന്ന നാല്പതോളം ബസുകളിൽ നിന്നും എസ്‌.എം.എസ് വോട്ടെടുപ്പിലൂടെയും പൊതുജനാഭിപ്രായം തേടിയും പോലീസ് വിവരങ്ങൾ ശേഖരിച്ചും മികച്ച ബസ്സിനെ തിരഞ്ഞെടുക്കും.

അവാർഡ് ജേതാവിനി ഓഗസ്റ്റ് ഒന്നിന് ശിഹാബ് തങ്ങൾ ഓർമ്മ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം, ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം എന്നിവ സമർപ്പിക്കും. കഴിഞ്ഞ തവണ പുഴക്കര ബസായിരുന്നു ജനപ്രിയ ബസ്സായി തിരഞ്ഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132007/8th-popular-bus-award-logo-released)