---
title: "മോറാഴ കോളേജിൽ യുവജന സംവാദ സദസ്സ് സംഘടിപ്പിച്ചു"
english_title: "A Youth Debate Forum was organized at Morazha College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131966/a-youth-debate-forum-was-organized-at-morazha-college"
published_at: "2023-07-20T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8b108583ab_news-card.jpg"
keywords: []
---

# മോറാഴ കോളേജിൽ യുവജന സംവാദ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **മൊറാഴ: **ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ യും മൊറാഴ കോളേജ് കൊമേഴ്സ് ഡിപ്പാർട്മെന്റും സംയുക്തമായി ബാങ്ക് ദേശസാൽക്കരണ ദിനത്തിന്റെ ഭാഗമായി യുവജന സംവാദ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**മൊറാഴ: **ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ യും മൊറാഴ കോളേജ് കൊമേഴ്സ് ഡിപ്പാർട്മെന്റും സംയുക്തമായി ബാങ്ക് ദേശസാൽക്കരണ ദിനത്തിന്റെ ഭാഗമായി യുവജന സംവാദ സദസ്സ് സംഘടിപ്പിച്ചു.

> മൊറാഴ കോളേജിൽ വെച്ച് നടന്ന സദസ്സ് ആന്തൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കാത്തോലിക് സിറിയൻ ബാങ്ക് ജീവനക്കാരനായ ശ്രീ ലിജു "മാറുന്ന ബാങ്കിങ് രംഗവും ഡിജിറ്റൽ യുഗവും "എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു.

കേരള ബാങ്ക് കണ്ണൂർ ജില്ലാ കോർഡിനേറ്റർ ചന്ദ്രബാബു, സി എസ് ബി ബാങ്ക് ജീവനക്കാരനായ സുജിത് തുടങ്ങിയവർ സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ കെ ഷിനോദ് അദ്ധ്യക്ഷത വഹിച്ചു. കോമേഴ്സ് ഡിപ്പാർട്മെന്റ് ശ്രീമതി രജിത പി പി, ശ്രീ സച്ചിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131966/a-youth-debate-forum-was-organized-at-morazha-college)