---
title: "ഈ മാസം 24ന് ശ്രീനഗറിൽ ആരംഭിക്കുന്ന ഇന്ത്യൻ സബ്ജൂനിയർ ടീം ക്യാമ്പിലേക്ക് മിർസാൻ മുഹമ്മദും"
english_title: "#Mirzan Muhammad to the #Indian sub-junior team camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131822/mirzan-muhammad-to-the-indian-sub-junior-team-camp"
published_at: "2023-07-19T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7db816b9ab_news-card.jpg"
keywords: []
---

# ഈ മാസം 24ന് ശ്രീനഗറിൽ ആരംഭിക്കുന്ന ഇന്ത്യൻ സബ്ജൂനിയർ ടീം ക്യാമ്പിലേക്ക് മിർസാൻ മുഹമ്മദും

> **Lead Summary:** ഈ മാസം 24ന് ശ്രീ നഗറിൽ ആരംഭിക്കുന്ന ഇന്ത്യൻ സബ്ജൂനിയർ ടീം ക്യാമ്പിലേക്ക് മിർസാൻ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് ജേതാക്കളായ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് ഇന്ത്യൻ കാമ്പിലേക്ക് അവസരം ലഭിച്ചത്.

## Article Content

ഈ മാസം 24ന് ശ്രീ നഗറിൽ ആരംഭിക്കുന്ന ഇന്ത്യൻ സബ്ജൂനിയർ ടീം ക്യാമ്പിലേക്ക് മിർസാൻ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് ജേതാക്കളായ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് ഇന്ത്യൻ കാമ്പിലേക്ക് അവസരം ലഭിച്ചത്.

അൽ ഹുദ ബീരിച്ചേരി, തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി, ഡി. എച്ച് ഗോൾ കീപ്പിംഗ് അക്കാദമി, കേരള ബ്ലാസ്റ്റേഴ്‌സ് സബ് ജൂനിയർ ടീം, എന്നിവിടങ്ങളിൽ കൂടിയാണ് മിർസാൻ ഫുട്ബോളിന് തുടക്കം കുറിച്ചത്.

ജി. വി. രാജ സ്പോർട്സ് സ്കൂൾ, ഇപ്പോൾ തൃക്കരിപ്പൂർ VPPMKPS ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ്, ബീരിച്ചേരിയിലെ വി. പി. യു മുഹമ്മദ്, എൻ കെ പി ഫർസാന ദമ്പതികളുടെ മകനാണ്, സഹോദരങ്ങൾ ഫുട്ബോൾ താരങ്ങളായ മിൻഹജ് മുഹമ്മദ്, ഹംസ മുഹമ്മദ് എന്നിവരാണ്. സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. ജില്ലക്കും, ജില്ലാ ഫുട്ബോൾ അസോസിയേഷനും ഇത് അഭിമാന നിമിഷമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131822/mirzan-muhammad-to-the-indian-sub-junior-team-camp)