---
title: "മഴ കനക്കും; ഇന്ന്  കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "It will rain; Yellow alert in Kozhikode, Kannur and Kasargod districts today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131706/it-will-rain-yellow-alert-in-kozhikode-kannur-and-kasargod-districts-today"
published_at: "2023-07-19T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b78946b4658_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മഴ കനക്കും; ഇന്ന്  കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്.

## Article Content

സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്.

വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി,ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള്ള​ത്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ഒ​ഡീ​ഷ തീ​ര​ത്തി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ച​ക്ര​വാ​ത​ചു​ഴി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നു മു​ക​ളി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131706/it-will-rain-yellow-alert-in-kozhikode-kannur-and-kasargod-districts-today)