---
title: "രാമന്തളിയില്‍ മത്സ്യബന്ധന വലകള്‍ മോഷണം പോയതായി പരാതി"
english_title: "Complaint that fishing nets were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13164/complaint-that-fishing-nets-were-stolen"
published_at: "2021-11-27T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a248946e60d_,.jpg"
keywords: []
---

# രാമന്തളിയില്‍ മത്സ്യബന്ധന വലകള്‍ മോഷണം പോയതായി പരാതി

> **Lead Summary:** **പയ്യന്നൂര്‍:** രാമന്തളിയിലും പരിസരങ്ങളിലും മത്സ്യബന്ധന വലകള്‍ മോഷണം പോകുന്നത് പതിവായി. മത്സ്യ തൊഴിലാളികള്‍ പുഴകളില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളാണ് രാത്രികാലങ്ങളില്‍ മോഷണം പോകുന്നത്.

## Article Content

**പയ്യന്നൂര്‍:** രാമന്തളിയിലും പരിസരങ്ങളിലും മത്സ്യബന്ധന വലകള്‍ മോഷണം പോകുന്നത് പതിവായി. മത്സ്യ തൊഴിലാളികള്‍ പുഴകളില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകളാണ് രാത്രികാലങ്ങളില്‍ മോഷണം പോകുന്നത്.

മത്സ്യബന്ധത്തിന് ശേഷം വൃത്തിയാക്കി കടവിലും തോണികളിലും സൂക്ഷിക്കുന്ന വലകള്‍ ഇത്തരത്തില്‍ മോഷണം പോകുന്നത് പതിവായതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്.

ഒരു വല നിര്‍മിക്കുന്നതിനായി ഏഴായിരം മുതല്‍ പതിനായിരം രൂപ വരെ ചെലവുവരും. ഇത്തരത്തിലുളള പത്തോളം വലകളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പുഞ്ചക്കാട്, പുന്നക്കടവ്, കരിമ്പുവളപ്പ്, ചുളക്കടവ് ഭാഗങ്ങളില്‍ നിന്ന് മോഷണം പോയത്.

മോഷണം കാരണം ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും മോഷ്ടാക്കളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഇതിനകം അഞ്ചോളം മത്സ്യതൊഴിലാളികള്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13164/complaint-that-fishing-nets-were-stolen)