---
title: "ദുബായിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിന്റെ അരലക്ഷം രൂപ തടിയെടുത്ത പരാതിയിൽ കേസെടുത്തു"
english_title: "A case has been registered on the complaint of stealing half a lakh of rupees from a young man by promising him a visa to Dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131573/a-case-has-been-registered-on-the-complaint-of-stealing-half-a-lakh-of-rupees-from-a-young-man-by-promising-him-a-visa-to-dubai"
published_at: "2023-07-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6c0170829b_Untitled-2-web.jpg"
keywords: []
---

# ദുബായിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിന്റെ അരലക്ഷം രൂപ തടിയെടുത്ത പരാതിയിൽ കേസെടുത്തു

> **Lead Summary:** **പരിയാരം : **ദുബായിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിന്റെ അരലക്ഷം രൂപ തടിയെടുത്തതായ പരാതിയിൽ പോലീസ് കേസെടുത്തു. പാണപുഴ പറവൂർ സ്വദേശി പുതിയ പുരയിൽ മനീഷിന്റെ പരാതിയിലാണ് തില്ലങ്കേരിയിലെ തായത്ത് അലിക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.

## Article Content

**പരിയാരം : **ദുബായിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിന്റെ അരലക്ഷം രൂപ തടിയെടുത്തതായ പരാതിയിൽ പോലീസ് കേസെടുത്തു. പാണപുഴ പറവൂർ സ്വദേശി പുതിയ പുരയിൽ മനീഷിന്റെ പരാതിയിലാണ് തില്ലങ്കേരിയിലെ തായത്ത് അലിക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജനുവരി , ഫെബ്രവരി മാസങ്ങളിലായി ദുബായിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും 50,000 രൂപ ഗൂഗിൾ പേ വഴി കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

നിരവധി പേരെ വിസ വാഗ്ദാനം നൽകി. തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ കോഴിക്കോട് ബേപ്പൂർ പോലീസ് തായത്ത് അലിയെ അറസ്റ്റു ചെയ്തിരുന്നു. ഈ വിവരമറിഞ്ഞതോടെയാണ് തട്ടിപ്പിനിരയായ പരാതിക്കാരനും പോലീസിനെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131573/a-case-has-been-registered-on-the-complaint-of-stealing-half-a-lakh-of-rupees-from-a-young-man-by-promising-him-a-visa-to-dubai)