---
title: "മുയ്യം മുണ്ടേരി ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിത്താഴ്ന്നു"
english_title: "Student drowned in Muyam Munderi temple pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131544/student-drowned-in-muyam-munderi-temple-pool"
published_at: "2023-07-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6aae5670ea_Untitled-2-web.jpg"
keywords: []
---

# മുയ്യം മുണ്ടേരി ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിത്താഴ്ന്നു

> **Lead Summary:** **തളിപ്പറമ്പ:** മുയ്യം മുണ്ടേരി ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിത്താഴ്ന്നു. ഇടുക്കി സ്വദേശിയായ മനീഷ് തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ബി കോം ഒന്നാം വർഷ വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം വടക്കാഞ്ചേരിയിലെ വാടക വീട്ടിലാണ് താമസിച്ചരുന്നത്.

## Article Content

**തളിപ്പറമ്പ:** മുയ്യം മുണ്ടേരി ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിത്താഴ്ന്നു. ഇടുക്കി സ്വദേശിയായ മനീഷ് തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ബി കോം ഒന്നാം വർഷ വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം വടക്കാഞ്ചേരിയിലെ വാടക വീട്ടിലാണ് താമസിച്ചരുന്നത്.

അവധി ദിവസം കൂട്ടുകാരുമൊത്ത് മുയ്യം മുണ്ടേരിയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടയിൽ മനീഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാൽ പിന്നിട് പരിയാരം ഗവ.മെഡിക്കൽ കോളജിലും അവിടെ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131544/student-drowned-in-muyam-munderi-temple-pool)