---
title: "മകൻ പണം കടം വാങ്ങിയ വിരോധത്തിൽ യുവതിക്ക് മർദ്ദനം: രണ്ടുപേർക്കെതിരെ കേസ്"
english_title: "A woman was assaulted after her son borrowed money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131503/a-woman-was-assaulted-after-her-son-borrowed-money"
published_at: "2023-07-18T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b68a7f32697_images.jfif"
keywords: []
---

# മകൻ പണം കടം വാങ്ങിയ വിരോധത്തിൽ യുവതിക്ക് മർദ്ദനം: രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **വായ്പ വാങ്ങിയ പണം മകൻ കൊടുക്കാത്ത വിരോധത്തിൽ ക്വാട്ടേർസിൽ അതി ക്രമിച്ച് കയറി യുവതി യെ മർദ്ദിക്കുകയും കഴുത്തിന് പിടിക്കുകയും അപമാനിക്കുകയും ചെയ്ത രണ്ടു യുവാക്കൾക്കെതിരെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **വായ്പ വാങ്ങിയ പണം മകൻ കൊടുക്കാത്ത വിരോധത്തിൽ ക്വാട്ടേർസിൽ അതി ക്രമിച്ച് കയറി യുവതി യെ മർദ്ദിക്കുകയും കഴുത്തിന് പിടിക്കുകയും അപമാനിക്കുകയും ചെയ്ത രണ്ടു യുവാക്കൾക്കെതിരെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു.

തയ്യിൽ സ്വദേശിനിയായ 42 കാരിയുടെ പരാതിയിലാണ് പ്രദേശവാസികളായ കണ്ണൻ, ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 16ന് രാത്രി 8.30 മണിക്കാണ് സംഭവം. മകനെ ചോദിച്ച് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131503/a-woman-was-assaulted-after-her-son-borrowed-money)