---
title: "സിമ്മിങ്പൂളിൽ  വീണ് മൂന്ന് വയസുകാരൻ മരിച്ചു"
english_title: "A three-year-old boy died after falling into a swimming poo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131460/a-three-year-old-boy-died-after-falling-into-a-swimming-poo"
published_at: "2023-07-18T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b66354c5c17_Untitled-2-web.jpg"
keywords: []
---

# സിമ്മിങ്പൂളിൽ  വീണ് മൂന്ന് വയസുകാരൻ മരിച്ചു

> **Lead Summary:** **കാഞ്ഞങ്ങാട് : ** വീടിന്റെ ടെറസിന് മുകളിലുള്ള സിമ്മിങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പ്രവാസി മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹാദി യാണ് മരിച്ചത് .

## Article Content

**കാഞ്ഞങ്ങാട് : ** വീടിന്റെ ടെറസിന് മുകളിലുള്ള സിമ്മിങ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പ്രവാസി മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹാദി യാണ് മരിച്ചത് .

ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന ഹാഷിമിൻ്റെ സഹോദരൻ ഷാഫിയുടെ വീടിന് മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു. വീട്ടുകാർ ഉടൻആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.സഹോദരങ്ങൾ:അൻഷിക് ,ഹഫീഫ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131460/a-three-year-old-boy-died-after-falling-into-a-swimming-poo)