---
title: "ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം മയ്യിൽ സംഘാടക സമിതി രൂപീകരിച്ചു"
english_title: "Irakur Block Dairy Farmers Sangam on May The organizing committee was formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131355/irakur-block-dairy-farmers-sangam-on-may-the-organizing-committee-was-formed"
published_at: "2023-07-18T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b61ee7d656c_news-card.jpg"
keywords: []
---

# ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം മയ്യിൽ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **മയ്യിൽ: **ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം മയ്യിൽ ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ ആദിഥേയത്തിൽ ആഗസ്ത് 4,5 തീയ്യതികളിൽ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**മയ്യിൽ: **ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം മയ്യിൽ ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ ആദിഥേയത്തിൽ ആഗസ്ത് 4,5 തീയ്യതികളിൽ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. സംഘാടക സമിതി രൂപീകരിച്ചു.

ക്ഷീരകർഷക സംഗമ പരിപാടികളെ സംബന്ധിച്ച് മയ്യിൽ ക്ഷീര സംഘം പ്രസിഡണ്ട് സി.കെ.പ്രേമരാജൻ വിശദീകരിച്ചു.മയ്യിൽ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ കെ.ബിജു വേളം അദ്ധ്യക്ഷ്യം വഹിച്ചു.

പാവന്നൂർ മൊട്ട ക്ഷീര സംഘം പ്രസിഡണ്ട് വേലിക്കാത്ത് ഉത്തമൻ ,കെ.കെ.രാമചന്ദ്രൻ , കോട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കൃഷണൻ നമ്പ്യാർ, ഇ. എം.സുരേഷ് ബാബു, പവിത്രൻ, മയ്യിൽ പഞ്ചായത്ത് മെമ്പർ എ.പി. രാജൻ ,കുറ്റ്യാട്ടൂർ ക്ഷീരസംഘം സെക്രട്ടറി എ.പി സജിത്ത്, കെ.പി.ചന്ദ്രൻ ,യു.പി.ലക്ഷമണൻ, കാനറ ബേങ്ക് മാനേജർ ഷിജു എന്നിവർ സംസാരിച്ചു.

ഇരിക്കൂർ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ അബ്ദുൾ അഷ്റഫ് സ്വാഗതം പറഞ്ഞു. മയ്യിൽ ക്ഷീരസംഘം സെക്രട്ടറി എം.കെ.നാരായണൻ നന്ദി രേഖപ്പെടുത്തി.

സെമിനാറുകൾ, കന്നുകാലി പ്രദർശനം, ക്ഷീരകർഷകരെ ആദരിക്കൽ, ചിത്രരചനാ മൽസരം, കവിതാ രചനാ മൽസരം HS, കർഷകരുടെ മുഖാമുഖം ,കർഷക ക്വിസ്സ് മൽസരം, മെഡിക്കൽ ക്യാമ്പ് ,കലാകായിക മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.

ഭാരവാഹികൾ കൺവീനർ - അബ്ദുൾ അഷ്റഫ് (ക്ഷീരവികസന ഓഫീസർ, ഇരിക്കൂർ ബ്ലോക്ക്) ജോ: കൺവീനർ -എം.കെ.നാരായണൻ ( സെക്രട്ടറി - മയ്യിൽ ക്ഷീര സംഘം) എ.പി.സജിത്ത്(സെക്രട്ടറി - കുറ്റ്യാട്ടൂർ ക്ഷീര സംഘം) ചെയർമാൻ - സി.കെ.പ്രേമരാജൻ (പ്രസിഡണ്ട് - മയ്യിൽ ക്ഷീര സംഘം) വൈസ് ചെയർമാൻ - ഉത്തമൻ വേലിക്കാത്ത് (പ്രസിഡണ്ട് - പാവന്നൂർ മൊട്ട ക്ഷീര സംഘം) കെ.രാമചന്ദ്രൻ (പ്രസിഡണ്ട് -മാണിയൂർ ക്ഷീര സംഘം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131355/irakur-block-dairy-farmers-sangam-on-may-the-organizing-committee-was-formed)