---
title: "എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു, ചപ്പാരപ്പടവ് ചാമ്പ്യൻമാർ"
english_title: "SSF Taliparamb Division Sahitya Festival concludes, Chaparpadav champions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131230/ssf-taliparamb-division-sahitya-festival-concludes-chaparpadav-champions"
published_at: "2023-07-17T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b55631a11f0_news-card.jpg"
keywords: []
---

# എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു, ചപ്പാരപ്പടവ് ചാമ്പ്യൻമാർ

> **Lead Summary:** **തളിപ്പറമ്പ്: **എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ചപ്പാരപ്പടവ് സെക്ടർ ചാമ്പ്യൻ.പൂവ്വം സെക്ടർ, തളിപ്പറമ്പ് സെക്ടർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി ഷുഐബ് എം ഏഴോം, സർഗപ്രതിഭയായി അഹ്മ്മദ് റഷീഖ് ചൊറുക്കളയേയും തെരെഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ്: **എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷൻ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് ചപ്പാരപ്പടവ് സെക്ടർ ചാമ്പ്യൻ.പൂവ്വം സെക്ടർ, തളിപ്പറമ്പ് സെക്ടർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി ഷുഐബ് എം ഏഴോം, സർഗപ്രതിഭയായി അഹ്മ്മദ് റഷീഖ് ചൊറുക്കളയേയും തെരെഞ്ഞെടുത്തു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാ ക്യഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞി ദാരിമി എരുവാട്ടി പ്രാർത്ഥന നടത്തി. സി എൻ ജാഫർ സാഹിത്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി. അബ്ദുൽ ഹകീം സഅദി വിജയികളെ പ്രഖ്യാപിച്ചു.

ബി.എ അലി മൊഗ്രാൽ, കെ.വി അബ്ദുൾ ഹകീം സഖാഫി, പി.എ മുനീർ ഇർഫാനി, ബി.എ അജീർ സഖാഫി, എം.അബ്ദു റഹ് മാൻ, എം.പി ബാസിത് അമാനി, കെ.പി അബ്ദുൽ ജബ്ബാർ ഹാജി, കെ.വി മുഹമ്മദ് കുഞ്ഞി, പി ഷംസുദ്ദീൻ സഖാഫി, എ.വി അബ്ദു റഹ് മാൻ ഹിശാമി, സി മൻസൂർ അൻസാരി,റെസീൻ അബ്ദുല്ല, അബ്ദുറഹ് മാൻ സഖാഫി, പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131230/ssf-taliparamb-division-sahitya-festival-concludes-chaparpadav-champions)