---
title: "ലോട്ടറി വില്പനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്"
english_title: "A case was filed against the youth on the complaint of beating up the lottery seller"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131201/a-case-was-filed-against-the-youth-on-the-complaint-of-beating-up-the-lottery-seller"
published_at: "2023-07-17T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5329a85b18_Untitled-2-web.jpg"
keywords: []
---

# ലോട്ടറി വില്പനക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

> **Lead Summary:** **പയ്യന്നൂർ: **സ്ത്രീകളുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നേടത്ത് നിന്നും മാറി പോകാൻ പറഞ്ഞ വിരോധത്തിൽ ലോട്ടറി വിൽപനക്കാരനെ മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**പയ്യന്നൂർ: **സ്ത്രീകളുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നേടത്ത് നിന്നും മാറി പോകാൻ പറഞ്ഞ വിരോധത്തിൽ ലോട്ടറി വിൽപനക്കാരനെ മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു.

പയ്യന്നൂർ കാരയിൽ സ്വദേശി രവീന്ദ്രന്റെ (69) പരാതിയിലാണ് പെരുമ്പടവ് സ്വദേശി ബെന്നിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14 ന് രാവിലെയായിരുന്നു സംഭവം.

പഴയ ബസ്റ്റാന്റിലെ സ്ത്രീകളുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യാത്രക്കാരായ സ്ത്രീകൾക്ക് ശല്യമാകും വിധം ഇരിപ്പിടത്തിൽ കയറി ഇരിക്കുകയായിരുന്ന പ്രതിയോട് പുരുഷൻമാരുടെ ഇരിപ്പിടത്തിലേക്ക് മാറി ഇരിക്കാൻ പറഞ്ഞ വിരോധത്തിൽ ലോട്ടറി തൊഴിലാളിയായ രവീന്ദ്രനെ കൈ കൊണ്ട് അടിക്കുകയും തള്ളിയിട്ട് കൈയിലെ വാക്കിംങ്ങ്സ്റ്റിക്ക്പിടിച്ചു വാങ്ങി മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131201/a-case-was-filed-against-the-youth-on-the-complaint-of-beating-up-the-lottery-seller)