---
title: "ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു"
english_title: "Eight-year-old boy dies after #collision between #tipper lorry and #scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131198/eight-year-old-boy-dies-after-collision-between-tipper-lorry-and-scooter"
published_at: "2023-07-17T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b53197b9d94_Untitled-2-web.jpg"
keywords: []
---

# ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു

> **Lead Summary:** **പാനൂർ: **പാനൂർ പുത്തൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു എട്ടുവയസ്റ്റുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതര പരിക്കേറ്റു.

## Article Content

**പാനൂർ: **പാനൂർ പുത്തൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു എട്ടുവയസ്റ്റുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതര പരിക്കേറ്റു.

ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തുടർ ചികിത്സക്കായി ചാല മിംസിലേക്ക് മാറ്റി. പാനൂരിനടുത്ത് പുത്തൂർ ക്ലബിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

കെ.എൽ 58 ബി 6069 നമ്പർ ടിപ്പർ ലോറിയും, കെ.എൽ 58 എം 3435 നമ്പർ സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കൊളവല്ലൂരിലെ ഹാദി ഹംദനാണ് (8)മരണപ്പെട്ടത്. സ്കൂട്ടർ ഓടിച്ച പിതാവ് അൻവർ അലി തച്ചോളിയാണ് ഗുരുതരാവസ്ഥയിലുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131198/eight-year-old-boy-dies-after-collision-between-tipper-lorry-and-scooter)