---
title: "കർക്കിടക വാവുബലിയുടെ ഭാഗമായി മാട്ടൂൽ അരിയിൽ ചാൽ കടപ്പുറത്ത് ബലിയിടൽ സൗകര്യം ഏർപ്പെടുത്തി"
english_title: "As part of the Karkidaka Vavubali, Matul Ariyil has set up a sacrificial facility on the ariyil chal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131146/as-part-of-the-karkidaka-vavubali-matul-ariyil-has-set-up-a-sacrificial-facility-on-the-ariyil-chal"
published_at: "2023-07-17T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b501e37a3a3_news-card.jpg"
keywords: []
---

# കർക്കിടക വാവുബലിയുടെ ഭാഗമായി മാട്ടൂൽ അരിയിൽ ചാൽ കടപ്പുറത്ത് ബലിയിടൽ സൗകര്യം ഏർപ്പെടുത്തി

> **Lead Summary:** **മാട്ടൂൽ: **കർക്കിടക വാവുബലിയുടെ ഭാഗമായി മാട്ടൂൽ അരിയിൽ ചാൽ ധർമ്മ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ അരിയിൽ ചാൽ കടപ്പുറത്ത് ബലിയിടൽ സൗകര്യം ഏർപ്പെടുത്തി.

## Article Content

**മാട്ടൂൽ: **കർക്കിടക വാവുബലിയുടെ ഭാഗമായി മാട്ടൂൽ അരിയിൽ ചാൽ ധർമ്മ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ അരിയിൽ ചാൽ കടപ്പുറത്ത് ബലിയിടൽ സൗകര്യം ഏർപ്പെടുത്തി.

ഇത് അഞ്ചാമത്തെ വർഷമാണ് ഇവിടെ പിതൃ ദർപ്പണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നത്.  രാവിലെ 6 മണി മുതൽ തന്നെ നിരവധി പേർ എത്തിയിരുന്നു. ലക്ഷ്മണൻ പൂജാരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

രാവിലെ ആറ് മണി മുതൽ ആരംഭിച്ച ചടങ്ങുകൾ 11 മണി വരെ നീണ്ടുനിന്നു. ദൂരസ്ഥലങ്ങളിൽ നിന്നുവരെ ആൾക്കാർ എത്തിയിരുന്നു. അടുത്തവർഷവും വിപുലമായ സൗകര്യം ഏർപ്പെടുത്തുമെന്ന് ധർമ്മ സേവാ സംഘം പ്രസിഡണ്ട് ബലരാമൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131146/as-part-of-the-karkidaka-vavubali-matul-ariyil-has-set-up-a-sacrificial-facility-on-the-ariyil-chal)