---
title: "കെ കെ എൻ പരിയാരം മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ എസ്എഫ്ഐ ഫ്ലക്സ് കെട്ടിയതിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത്"
english_title: "UDF leaders stand against SFI flux in K K N Pariyaram Memorial Govt.  high school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131098/udf-leaders-stand-against-sfi-flux-in-k-k-n-pariyaram-memorial-govt-high-school"
published_at: "2023-07-17T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e3fca15cb_news-card.jpg"
keywords: []
---

# കെ കെ എൻ പരിയാരം മെമ്മോറിയൽ ഗവ. ഹൈസ്കൂളിൽ എസ്എഫ്ഐ ഫ്ലക്സ് കെട്ടിയതിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത്

> **Lead Summary:** **പരിയാരം: **കെ.കെ.എൻ പരിയാരം മെമ്മോറിയൽ ഗവ: ഹൈസ്കൂളിൽ പ്രവേശന കവാടത്തിന്റെ ബോർഡ് മറച്ച് എസ് എഫ് ഐ ഫ്ലെക്സ് കെട്ടിയ നിലയിൽ.

## Article Content

**പരിയാരം: **കെ.കെ.എൻ പരിയാരം മെമ്മോറിയൽ ഗവ: ഹൈസ്കൂളിൽ പ്രവേശന കവാടത്തിന്റെ ബോർഡ് മറച്ച് എസ് എഫ് ഐ ഫ്ലെക്സ് കെട്ടിയ നിലയിൽ.

മുമ്പ് സർവ്വകക്ഷി യോഗം ചേർന്ന് രാഷ്ട്രിയ പ്രവർത്തനവും സമര പരിപാടികളും സ്കൂളിൽ വേണ്ടയെന്നും വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയാൽ മതിയെന്നും തിരുമാനിച്ചിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ചില അദ്ധ്യപകരുടെ ഒത്താശയോടെ ഇത് നടക്കുന്നത് എന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.

അടിയന്തിരമായും സർവ്വകക്ഷി യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും സ്കൂളിലെ നല്ല അന്തരിക്ഷം നിലനിർത്തണമെന്നും യുഡിഎഫ് നേതാക്കളായ പി.വി. സജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ എന്നിവർ ആവിശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131098/udf-leaders-stand-against-sfi-flux-in-k-k-n-pariyaram-memorial-govt-high-school)