---
title: "ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിൽ വിദ്യാഭ്യാസ നാടക ശില്പശാല സംഘടിപ്പിച്ചു"
english_title: "Tagore Vidyaniketan organized an educational drama workshop at HSS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131088/tagore-vidyaniketan-organized-an-educational-drama-workshop-at-hss"
published_at: "2023-07-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e158ab173_news-card.jpg"
keywords: []
---

# ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിൽ വിദ്യാഭ്യാസ നാടക ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ നാടക ശില്പശാല സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ നാടക ശില്പശാല സംഘടിപ്പിച്ചു.

പല കാരണങ്ങളാലും ക്ലാസ് മുറികളിൽ നിഷ്ക്രിയരായി പോയ കുട്ടികളെ തിയേറ്റർ സങ്കേതങ്ങളുടെ പിന്തുണയോടെസ്വാഭാവിക പ്രവർത്തനങ്ങളിലൂടെ പഠന പ്രക്രിയയിൽ തൽപരരാക്കുന്നതിനും ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും സ്കൂൾ എസ്‌.ആർ .ജി യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നാടക ശില്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ് നോർത്ത് ബി.പി.ഒ എസ്.പി.രമേശൻ ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്.എം സി ചെയർമാൻ എൻ വി രാമചന്ദ്രൻ, എച്ച് എം ആനന്ദൻ പി , കെ ഉമ്മർ ഫാറൂഖ് എന്നിവർ സംസാരിച്ചു.

പിലാത്തറ പടവ് ക്രിയേറ്റീവ് തിയേറ്റർ പ്രവർത്തകരായ എൻ രഘുനാഥും അനഘ രഘുനാഥും ശില്പശാല നയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131088/tagore-vidyaniketan-organized-an-educational-drama-workshop-at-hss)