---
title: "ജയ്ഹിന്ദ് ചാരിറ്റി സെന്റർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "The top winners were felicitated under the leadership of Jaihind Charity Center Pariyaram Unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/131068/the-top-winners-were-felicitated-under-the-leadership-of-jaihind-charity-center-pariyaram-unit"
published_at: "2023-07-17T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d5739d183_news-card.jpg"
keywords: []
---

# ജയ്ഹിന്ദ് ചാരിറ്റി സെന്റർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം: **സേവന പ്രവർത്തനങ്ങളിൽ സ്നേഹത്തിന്റെ കട തുറന്ന് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻറർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സംഘടനയായിമാറിയെന്ന് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ.

## Article Content

**പരിയാരം: **സേവന പ്രവർത്തനങ്ങളിൽ സ്നേഹത്തിന്റെ കട തുറന്ന് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെൻറർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സംഘടനയായിമാറിയെന്ന് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ.

ജയ്ഹിന്ദ് ചാരിറ്റി സെന്റർ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ്ഹിന്ദ് പരിയാരം യൂണിറ്റ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ജയ്ഹിന്ദ് ചാരിറ്റി സെൻറർ ചെയർമാൻ കെ വി ടി മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി .

ജയ്ഹിന്ദ് കോഡിനേറ്റർ കെ വി മഹേഷ്, പഞ്ചായത്തംഗം ദൃശ്യാ ദിനേശൻ , ഇ വിജയൻ , ഐ വി കുഞ്ഞിരാമൻ ,പി വി ഗോപാലൻ ,.വി.ബി .കുബേരൻ നമ്പൂതിരി, ഇ.വി. സുരേശൻ, പ്രസന്നൻ കാവിൻ ചാൽ, കെ. തമ്പാൻ നമ്പ്യാർ, വി.വി.സി. ബാലൻ, പി.വി.രാമചന്ദ്രൻ ,എം.വി.രാജൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/131068/the-top-winners-were-felicitated-under-the-leadership-of-jaihind-charity-center-pariyaram-unit)