---
title: "പട്ടുവം ചെറുകുന്ന് കാവിൻ മുനമ്പ് പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു"
english_title: "Officials visited the site in connection with the construction of Pattuvam Cherukunn Kavin munambu bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130942/officials-visited-the-site-in-connection-with-the-construction-of-pattuvam-cherukunn-kavin-munambu-bridge"
published_at: "2023-07-16T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b409f2670b8_news-card.jpg"
keywords: []
---

# പട്ടുവം ചെറുകുന്ന് കാവിൻ മുനമ്പ് പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

> **Lead Summary:** **പട്ടുവം: **ചെറുകുന്ന് കാവിൻ മുനമ്പ് പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളും സ്ഥല ഉടമകളും ഉണ്ടായിരുന്നു.

## Article Content

**പട്ടുവം: **ചെറുകുന്ന് കാവിൻ മുനമ്പ് പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളും സ്ഥല ഉടമകളും ഉണ്ടായിരുന്നു.

വേഗത്തിൽ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തികരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇരു വശങ്ങളിലുമുള്ള അപ്രോച് റോഡിനു വേണ്ടി 65 സെന്റ് ഭൂമി ഏറ്റേടുക്കുന്നതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡിലെ കാവിൻ മുനമ്പ് പാലത്തിനു സംസ്ഥാന സർക്കാർ നേരത്തെ ധനകാര്യാനുമതി നൽകിയിരുന്നു.

പുതിയ ഇൻവെസ്റ്റിക്കേഷന് ശേഷം പുതുക്കിയ 76.90 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിയുടെ ധനകാര്യനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. 1395 മീറ്റർ നീളവും 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിന് 55 മീറ്റർ നീളത്തിൽ ഒരു സെൻറർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 38 സ്പാനുകളും നിർമ്മിക്കുന്ന പാലത്തിനു പൈൽ ഫൗണ്ടേഷൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും കാവിൻ മുനമ്പ് പാലം പൂർത്തിയാകുന്നതോടെ എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.

എം എൽ എ യോടൊപ്പം പട്ടുവം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ, ചെറുകുന്ന് വൈസ് പ്രസിഡൻ്റ് പി വി സജീവൻ, മെമ്പർ സി എച്ച് പ്രദീപൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മനോജ് കുമാർ കെ വി, ഒ വി പവിത്രൻ, കെ ദാമോദരൻ, സി കരുണാകരൻ, യു വി വേണു എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130942/officials-visited-the-site-in-connection-with-the-construction-of-pattuvam-cherukunn-kavin-munambu-bridge)