---
title: " വെറുപ്പിനെതിരെ സൗഹൃദ കേരളം : വിസ്ഡം സന്ദേശ രേഖ പ്രകാശനം നിർവഹിച്ചു."
english_title: "Friendly Kerala Against Hate: Wisdom message document released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13086/friendly-kerala-against-hate-wisdom-message-document-released"
published_at: "2021-11-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1dda8278f2_Untitled-2 web.jpg"
keywords: []
---

#  വെറുപ്പിനെതിരെ സൗഹൃദ കേരളം : വിസ്ഡം സന്ദേശ രേഖ പ്രകാശനം നിർവഹിച്ചു.

> **Lead Summary:** **തളിപ്പറമ്പ: **വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിൻ്റെ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിൻ്റെ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി ഹനീഫ് നിടുവാലൂർ, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അബ്ദുൾ സലാം സി. എച്ച്, വിസ്ഡം ശാഖ എക്സിക്യുട്ടീവ് അംഗം ഹാശിർ ചെങ്ങളായി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

സൗഹൃദ കേരളം ഊട്ടിയുറപ്പിക്കാനായി നവം 26, 27, 28 തീയ്യതികളിൽ വ്യാപകമായി സൗഹൃദസന്ദേശരേഖ വിതരണം സംഘടിപ്പിക്കും. ഡിസംമ്പർ 3 ന് മത- രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക പ്രതിനിധികൾ പങ്കെടുക്കുന്ന മാനവ സൗഹൃദ സംഗമം തളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13086/friendly-kerala-against-hate-wisdom-message-document-released)