---
title: "എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയ സമ്മേളനം സംഘടിപ്പിച്ചു"
english_title: "NREG Workers Union organized Area Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130829/nreg-workers-union-organized-area-conference"
published_at: "2023-07-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3a8f222386_news-card.jpg"
keywords: []
---

# എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി: **ദേശീയ തൊഴിലുറപ്പു തൊഴിലാളികളുടെ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം പാപ്പിനിശ്ശേരിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാപ്പിനിശ്ശേരി: **ദേശീയ തൊഴിലുറപ്പു തൊഴിലാളികളുടെ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം പാപ്പിനിശ്ശേരിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെ.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് കെ. സരസ്വതി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.സത്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി.സുമേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ ജോ: സെക്രട്ടറിപി.കെ.ഷൈമ ജില്ലാ കമ്മിറ്റി അംഗം പി.കുഞ്ഞിക്കണ്ണൻ, എം പി പുരുഷോത്തമൻ, കെ.വി.സുമാലിനി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130829/nreg-workers-union-organized-area-conference)