---
title: "യുവാവിനെ കാണ്മാനില്ല, അത്താഴക്കുന്നിലെ മുഹമ്മദ് ജുനൈദിനെയാണ് 11.07.23 മുതൽ കാണാതായത്. വിവരം ലഭിക്കുന്നവർ 7012160063 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക"
english_title: "The youth is missing, Muhammad Junaid of Atazhakunn has been missing since 11.07.23"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130827/the-youth-is-missing-muhammad-junaid-of-atazhakunn-has-been-missing-since-110723"
published_at: "2023-07-16T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3a7be32abb_news-card.jpg"
keywords: []
---

# യുവാവിനെ കാണ്മാനില്ല, അത്താഴക്കുന്നിലെ മുഹമ്മദ് ജുനൈദിനെയാണ് 11.07.23 മുതൽ കാണാതായത്. വിവരം ലഭിക്കുന്നവർ 7012160063 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക

> **Lead Summary:** കണ്ണൂർ കൊറ്റാലി തെക്കേമടത്ത് ഹൗസിൽ മുഹമ്മദ് ജുനൈദിനെയാണ് ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ കാണാതായത്. ഇയാളുടെ ഭാര്യയായ കുറ്റ്യേരി നെല്ലിപ്പറമ്പ് മണാട്ടി മസ്ജിദിന് സമീപത്തെ റംഷീനയുടെ പരാതിയിലാണ് കേസ് എടുത്തത്.

## Article Content

കണ്ണൂർ കൊറ്റാലി തെക്കേമടത്ത് ഹൗസിൽ മുഹമ്മദ് ജുനൈദിനെയാണ് ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ കാണാതായത്. ഇയാളുടെ ഭാര്യയായ കുറ്റ്യേരി നെല്ലിപ്പറമ്പ് മണാട്ടി മസ്ജിദിന് സമീപത്തെ റംഷീനയുടെ പരാതിയിലാണ് കേസ് എടുത്തത്.

11.07.2023 ന് രാവിലെ കണ്ണൂർ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സ്കൂട്ടർ പുഷ്പഗിരിയിൽ വെച്ച് അവിടുന്ന് ബസ്സിന് പോകുകയായിരുന്നു. കണ്ണൂർ എത്തിയതിനു ശേഷവും തിരിച്ചുവരുമ്പോഴും ഫോണിൽ വിളിച്ചിരുന്നെന്നും ഏറെ വൈകിയിട്ടും വീട്ടിൽ എത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

വീടിന് സമീപത്ത് അനാദി കട നടത്തുകയാണ് ജുനൈദ്. ബന്ധുക്കൾ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ജുനൈദിന്റെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി തലശ്ശേരിയിലാണ് കാണപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130827/the-youth-is-missing-muhammad-junaid-of-atazhakunn-has-been-missing-since-110723)