തട്ടുകടയിൽ പാചകവാതകം ചോർന്നു തീപിടിച്ചു, അഗ്നിശമനസേന ഇടപെട്ടു,വൻ ദുരന്തം ഒഴിവായി

തട്ടുകടയിൽ പാചകവാതകം ചോർന്നു തീപിടിച്ചു, അഗ്നിശമനസേന ഇടപെട്ടു,വൻ ദുരന്തം ഒഴിവായി
Nov 27, 2021 12:33 PM | By Thaliparambu Editor

തളിപ്പറമ്പ്: തട്ടുകടയില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ടൂറിസ്റ്റ്‌കേന്ദ്രമായ വെള്ളിക്കീലില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

വെള്ളിക്കീലിലെ കണ്ണങ്കീല്‍ ഹൗസില്‍ മുഹമ്മദ്‌റാഫിയുടെ ഹോട്ട് ആന്റ് കൂള്‍ എന്ന തട്ടുകടയിലാണ് സംഭവം. പാചകം ചെയ്തുകൊണ്ടിരിക്കെ തീ ആളിപ്പടര്‍ന്ന് സിലിണ്ടറിന്റെ പൈപ്പ് ഉരുകിയതോടെയാണ് പാചകവാതകം ചോര്‍ന്ന് തുടങ്ങിയത്.

ഇവിടെ മൂന്ന് സിലിണ്ടറുകള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ അപകടസാധ്യതകൂടിയതിനാല്‍ തട്ടുകടയില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

തീ ആളിപ്പടര്‍ന്നതോടെ സ്ഥലത്തെത്തിയ തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ച് അപകടം ഒഴിവാക്കിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ മനോജ്, രഞ്ജിത്ത്, മഹേഷ്, കിരണ്‍, ഡ്രൈവര്‍ രജീഷ് എന്നിവരും പങ്കാളികളായി.

Cooking gas leaked into the attic and caught fire, firefighters intervened, avoiding a major disaster

Next TV

Related Stories
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 10:19 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്

Apr 19, 2024 09:26 AM

കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ കേസ്

കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ഭർതൃ സഹോദരനുമെതിരെ...

Read More >>
ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു

Apr 19, 2024 09:16 AM

ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു

ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ...

Read More >>
വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

Apr 18, 2024 10:13 PM

വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

Apr 18, 2024 10:08 PM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന...

Read More >>
Top Stories










News Roundup