---
title: "കണ്ണപുരം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണി മന്ദഗതിയിൽ, ജനങ്ങൾ ദുരിതത്തിൽ"
english_title: "Kannapuram railway gate repairs slow, people in distress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13079/kannapuram-railway-gate-repairs-slow-people-in-distress"
published_at: "2021-11-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1d667746a7_Untitled-2 web.jpg"
keywords: []
---

# കണ്ണപുരം റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണി മന്ദഗതിയിൽ, ജനങ്ങൾ ദുരിതത്തിൽ

> **Lead Summary:** **കണ്ണപുരം: **കണ്ണപുരം ചൈനാക്ലേ റോഡ് റെയിൽവേഗറ്റ് അറ്റകുറ്റപ്പണിക്കായ് അടച്ചിട്ട് പത്ത് നാൾ പിന്നിടുന്നു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് നിർമ്മാണ പ്രവൃത്തി നടക്കുന്നത്.

## Article Content

**കണ്ണപുരം: **കണ്ണപുരം ചൈനാക്ലേ റോഡ് റെയിൽവേഗറ്റ് അറ്റകുറ്റപ്പണിക്കായ് അടച്ചിട്ട് പത്ത് നാൾ പിന്നിടുന്നു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് നിർമ്മാണ പ്രവൃത്തി നടക്കുന്നത്.

റെയിൽവേ ഗേറ്റിലെ റോഡിൽ കോൺക്രീറ്റ് കട്ടകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. നേരത്തെ റെയിൽവേ നേരിട്ട് നടത്തിയിരുന്ന പ്രവൃത്തി ഇപ്പോൾ സ്വകാര്യ വ്യക്തികൾക്ക് കോൺട്രാക്റ്റ് നൽകിയാണ് നടത്തി വരുന്നത്.

തുടക്കത്തിൽ പ്രവർത്തി ഇഴഞ്ഞ് നീങ്ങിയതാണ് പ്രവർത്തി പൂർത്തിയാകാൻ വൈകുന്നത് എന്നാണ്. നാട്ടുകാരുടെ ആക്ഷേപം. കണ്ണപുരത്ത് ഗേറ്റ് അടച്ചതോടെ വാഹനങ്ങൾ ചെറുകുന്ന് കോൺവെൻ്റ് റോഡ് വഴിയണ് കടന്ന് പോകുന്നത്. ഇത് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13079/kannapuram-railway-gate-repairs-slow-people-in-distress)