---
title: "കോമത്ത് മുരളീധരൻ സിപിഐയിൽ, ഒപ്പം 57 അനുയായികളും"
english_title: "Komath Muraleedharan joins CPI after being expelled from CPM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13058/komath-muraleedharan-joins-cpi-after-being-expelled-from-cpm"
published_at: "2021-11-27T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1c81f1ddf8_site banner.jpg"
keywords: []
---

# കോമത്ത് മുരളീധരൻ സിപിഐയിൽ, ഒപ്പം 57 അനുയായികളും

> **Lead Summary:** ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും നടത്തിയതിന് ഇന്നലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേർന്നു.

## Article Content

ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും നടത്തിയതിന് ഇന്നലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേർന്നു.

> "സിപിഐ തളിപ്പറമ്പ് ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനങ്ങളും പകപോക്കലും സാമ്പത്തിക അരാജകത്വവും സഹിക്കാവുന്നതിലും അപ്പുറത്താണ്. പലപ്രാവശ്യമായി ലോക്കൽ സെക്രട്ടറിയുടെയും അതിലെ അഞ്ചോളം വരുന്ന ലോക്കൽ കമ്മിറ്റി മെമ്പർ മാരുടെയും വിഭാഗീയ പ്രവർത്തനവും അവഗണനയും ഒറ്റപ്പെടുത്തലും നേതൃത്വത്തോട് പറഞ്ഞു മടുത്തു. ദൗർഭാഗ്യവശാൽ അവരെ സംരക്ഷിക്കുന്ന സമീപനമാണ് മേൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 

തികച്ചും വിഭാഗീയമായ എൽ സി സെക്രട്ടറിയുടെ വ്യക്തി താൽപര്യമാണ് . കുറെ പേർ വ്യക്തിപരമായും നാട്ടിലെ 250 ഓളം പേർ ഒപ്പിടും ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ജില്ലാ കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. ജില്ലാ കമ്മിറ്റിയിൽ രണ്ട് ബ്രാഞ്ചിലെ സഖാക്കളുടെയും പരാതി കൊടുത്തവരുടെ മൊഴിയെടുക്കാൻ ആയി ഒരു രണ്ടംഗ കമ്മീഷനെ നിയമിച്ചു. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മൊഴി കൊടുത്തിട്ടും പൂർണമായും അവഗണിക്കുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പാർട്ടിക്കകത്തെ കള്ളനാണയങ്ങളെ സംരക്ഷിച്ചു പോകുന്ന പാർട്ടി നേതൃത്വത്തിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ സിപിഐ(എം)മായി തുടർന്ന് പ്രവർത്തിക്കാൻ സാധിക്കില്ല. ജീവന് തുല്യം സ്നേഹിച്ച പാർട്ടിയിൽ നിന്നും ഇത്തരമൊരു നീതികേട് ഞങ്ങൾ പ്രതീക്ഷിച്ചില്ല.

> എന്നാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ആശയങ്ങളെയും വിട്ടുപോകുവാൻ കഴിയുകയുമില്ല, സിപിഐ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉള്ള പ്രസക്തി ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ ഇന്നു മുതൽ ഞങ്ങൾ സിപിഐ(എം) വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു." കോമത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13058/komath-muraleedharan-joins-cpi-after-being-expelled-from-cpm)