---
title: "ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മോഷണം: പ്രതി പിടിയിൽ"
english_title: "Theft at National Highway construction site: Suspect arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130558/theft-at-national-highway-construction-site-suspect-arrested"
published_at: "2023-07-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2731f378a9_news-card.jpg"
keywords: []
---

# ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മോഷണം: പ്രതി പിടിയിൽ

> **Lead Summary:** **ധർമ്മടം : **ദേശീയ പാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നിന്നും മോഷണം പ്രതി അറസ്റ്റിൽ . പിണറായി വടക്കുമ്പാട് സ്വദേശി മീത്തലേ വടയിൽ ഹൗസിൽ ജെറീഷിനെ യാണ് എസ്.ഐ. കെ.വി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**ധർമ്മടം : **ദേശീയ പാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നിന്നും മോഷണം പ്രതി അറസ്റ്റിൽ . പിണറായി വടക്കുമ്പാട് സ്വദേശി മീത്തലേ വടയിൽ ഹൗസിൽ ജെറീഷിനെ യാണ് എസ്.ഐ. കെ.വി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ വടകര ചോമ്പാലിൽ നിന്നും ജാക്കി ലിവർ, കമ്പി എന്നിവയും സാധനസാമഗ്രികളും ഓട്ടോയിൽ കടത്തികൊണ്ടുപോകുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന ധർമ്മടം പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചു കടത്തിയതാണെന്ന് മനസിലായത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഴിയൂർ ഐസ് ഫാക്ടറിക്ക് സമീപത്തു നിന്നും മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ ദേശീയ പാത നിർമ്മാണ പ്രവൃത്തി നടത്തുന്ന ഏറണാകുളത്തെ ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജർ എം.കെ. വിനോദിന്റെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

15000 രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ച് ഓട്ടോയിൽ കടത്തികൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130558/theft-at-national-highway-construction-site-suspect-arrested)