---
title: "ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം നേര് യുവജന സംഗമം സംഘടിപ്പിച്ചു"
english_title: "ISM organized a youth meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130511/ism-organized-a-youth-meet"
published_at: "2023-07-15T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b250d8deb57_64b24cf8edfce_news-card.jpg"
keywords: []
---

# ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം നേര് യുവജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്‌ : **‘നേരാണ്‌ നിലപാട്‌ ‘ എന്ന പ്രമേയത്തിൽ ഡിസംബറിൽ എറണാകുളത്ത്‌ വെച്ച്‌ നടക്കുന്ന ഐ എസ്‌ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ തളിപ്പറമ്പ്‌ മണ്ഡലം 'നേര്‌' യുവജനസംഗമം നടന്നു.

## Article Content

**തളിപ്പറമ്പ്‌ : **‘നേരാണ്‌ നിലപാട്‌ ‘ എന്ന പ്രമേയത്തിൽ ഡിസംബറിൽ എറണാകുളത്ത്‌ വെച്ച്‌ നടക്കുന്ന ഐ എസ്‌ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ തളിപ്പറമ്പ്‌ മണ്ഡലം 'നേര്‌' യുവജനസംഗമം നടന്നു.

മണ്ഡലം പ്രസിഡന്റ്‌ മൻസൂർ പി യുടെ അദ്ധ്യക്ഷതയിൽ കെ എൻ എം മണ്ഡലം ട്രഷറർ സിദ്ധീഖ്‌ ഗാന്ധിനഗർ ഉദ്ഘാടനം ചെയ്തു. ഐ എസ്‌ എം ജില്ലാ സെക്രട്ടറി അക്രം സി ഒ ടി സംഘടനാ സെഷൻ ക്ലാസ്സെടുത്തു. ജില്ലാ വൈ. പ്രസിഡന്റ്‌ സഫ്‌വാൻ ചാലാട്‌ പ്രമേയ വിശദീകരണം നടത്തി.

ജില്ലാ പ്രസിഡന്റ്‌ ഹസ്സൻ കുഞ്ഞി അരിപ്പാമ്പ്ര, കെ എൻ എം മണ്ഡലം ജോ.സെക്രട്ടറി നൗഷാദ്‌ സ്വലാഹി നടുവിൽ എന്നിവർ ചർച്ചകൾക്ക്‌ നേതൃത്ത്വം നൽകി. മണ്ഡലം സെക്രട്ടറി സിനാൻ എം സി സ്വാഗതവും ട്രഷറർ സമീൽ അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130511/ism-organized-a-youth-meet)