---
title: "സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം ; മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം"
english_title: "CPM suspended former MLA George M Thomas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130465/cpm-suspended-former-mla-george-m-thomas"
published_at: "2023-07-15T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b230458cfa2_news-card.jpg"
keywords: []
---

# സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം ; മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം

> **Lead Summary:** **കോഴിക്കോട്: **മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് തോമസിനെതിരെ അച്ചടക്ക നടപടി. തിരുവമ്പാടി മുൻ എംഎൽഎയെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു.

## Article Content

**കോഴിക്കോട്: **മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് തോമസിനെതിരെ അച്ചടക്ക നടപടി. തിരുവമ്പാടി മുൻ എംഎൽഎയെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു.

സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ മുൻനിർത്തി ഒരു വ‌ർഷത്തേയ്ക്കാണ് സസ്പെൻഷൻ. നടപടിയുടെ ഭാഗമായി കർഷകസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ ഒഴിവാക്കി.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശുപാർശ ഇന്നുചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശരിവെയ്ക്കുകയായിരുന്നു.അതേസമയം അരക്കോടി​ രൂപ വി​ലവരുന്ന മി​നി​ കൂപ്പർ കാർ വാങ്ങി​ വി​വാദത്തി​ലായതിന് പിന്നാലെ സി​.ഐ.ടി​.യു നേതാവിനെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

പി.കെ. അനിൽകുമാറിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. കൂടാതെ പാർട്ടി അംഗത്വവും റദ്ദാക്കി. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അനിൽകുമാർ.

സംസ്ഥാന സെക്രട്ടറി​ എം.വി​. ഗോവി​ന്ദൻ പങ്കെടുത്ത സി​.പി​.എം ജി​ല്ലാ കമ്മി​റ്റി ​യോഗത്തി​ലാണ് തീരുമാനം.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അക്കൗണ്ട്സ് വി​ഭാഗം ജീവനക്കാരി​യായ ഭാര്യ വാങ്ങി​യതാണ് കാറെന്ന അനി​ൽ കുമാറി​ന്റെ വി​ശദീകരണം പാർട്ടി​ തള്ളി​.

ടൊയോട്ട ഇന്നോവ, ഫോർച്യൂണർ കാറുകളും അനിൽകുമാറിനുണ്ട്. ലളി​ത ജീവി​തത്തിലൂടെ മാതൃക കാണി​ക്കേണ്ട നേതാവ് ആഡംബരത്തി​ന് പി​റകേ പോയത് ന്യായീകരി​ക്കാനാവി​ല്ലെന്ന് എറണാകുളം ജി​ല്ലാ കമ്മി​റ്റി​യും സെക്രട്ടേറി​യറ്റും വിലയിരുത്തി. അനിൽകുമാറിനെ പുറത്താക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സമിതിയും ശരിവെയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130465/cpm-suspended-former-mla-george-m-thomas)