---
title: "പാതിരാത്രിയിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി നാശനഷ്ട്ടം വരുത്തിയ പ്രതി പിടിയിൽ"
english_title: "The suspect who trespassed in the house in the middle of the night and caused damage was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130343/the-suspect-who-trespassed-in-the-house-in-the-middle-of-the-night-and-caused-damage-was-arrested"
published_at: "2023-07-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b161ae0357a_news-card-Recovered.jpg"
keywords: []
---

# പാതിരാത്രിയിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി നാശനഷ്ട്ടം വരുത്തിയ പ്രതി പിടിയിൽ

> **Lead Summary:** **കണ്ണപുരം: **പാതിരാത്രിയിൽവീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗൃഹോപകരണങ്ങളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. പാപ്പിനിശേരിയിലെ സെയ്ദാരകത്ത് മുസ്തഫ യെയാണ് കണ്ണപുരം എസ്.ഐ.സി.ജി.സാംസണിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ ,റഷീദ് നാറാത്ത് എം.വി.വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**കണ്ണപുരം: **പാതിരാത്രിയിൽവീട്ടുപറമ്പിൽ അതിക്രമിച്ച് കയറി ഗൃഹോപകരണങ്ങളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും നശിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. പാപ്പിനിശേരിയിലെ സെയ്ദാരകത്ത് മുസ്തഫ യെയാണ് കണ്ണപുരം എസ്.ഐ.സി.ജി.സാംസണിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ അനിൽ ,റഷീദ് നാറാത്ത് എം.വി.വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

മൂന്ന് ദിവസം മുമ്പാണ് ചെറുകുന്ന് പൂങ്കാവ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പി.വി. സലാമിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ അക്രമം നടന്നത്. പറമ്പിൽ അതിക്രമിച്ച് കയറിയ പ്രതി വാഷിംഗ് മെഷീനിന്റെ കേബിൾ മുറിച്ചു മാറ്റുകയും സോഫ മറിച്ചിടുകയും വീടിന് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് നശിപ്പിക്കുകയും പാത്രങ്ങളും മറ്റും വയലിലേക്ക് വലിച്ചെറിയുകയും അടുക്കളയിൽ മലിന ജലം ഒഴുക്കി വൃത്തികേടാക്കുകയും ചെയ്തിരുന്നു.

10,000 രൂപയുടെ നാശ നഷ്ടം വരുത്തിയെന്ന് കാണിച്ച് സലാമിന്റെ മകൾ കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്തപോലീസ് എസ്.ഐ.സി.ജി. സാംസണിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ ഒന്നൊന്നായിപരിശോധിച്ചപ്പോഴാണ് പ്രതിയിലേക്കെത്തിയത്.

വീട്ടുകാരുമായുണ്ടായ മുൻ വിരോധം കാരണമാണ് അക്രമം കാണിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130343/the-suspect-who-trespassed-in-the-house-in-the-middle-of-the-night-and-caused-damage-was-arrested)