---
title: "എം.ഡി.എം.എയുമായി യുവാവ് പിടിയിൽ "
english_title: "Youth arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130318/youth-arrested-with-mdma"
published_at: "2023-07-14T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b14c59a327d_Untitled-2-web.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **പയ്യന്നൂര്‍: **എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ 12:10 മണിയോടെ പയ്യന്നൂര്‍ കൊത്തായിമുക്കില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുന്മരുന്നായ എം.ഡി.എം.എ യുമായി പാലക്കാട് തൃത്താല സ്വദേശി എം.പി.ജിനാസ് പിടിയിലായത്.

## Article Content

**പയ്യന്നൂര്‍: **എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ 12:10 മണിയോടെ പയ്യന്നൂര്‍ കൊത്തായിമുക്കില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുന്മരുന്നായ എം.ഡി.എം.എ യുമായി പാലക്കാട് തൃത്താല സ്വദേശി എം.പി.ജിനാസ് പിടിയിലായത്.

പയ്യന്നൂര്‍ എസ്.ഐ എം.വി.ഷിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും പയ്യന്നൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2.02 ഗ്രാം MDMA പ്രതിയില്‍ നിന്നും കണ്ടെടുത്തു.

ലഹരിക്കെതിരെ പോലീസ് ശക്തമായ പ്രവര്‍ത്തനം നടത്തുകയാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണവും കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തി വരുന്നു.

എസ് ഐ ജബ്ബാര്‍, സി.പി.ഒമാരായ സുജിത്ത്, ധനേഷ് എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130318/youth-arrested-with-mdma)