---
title: "തളിപ്പറമ്പ് നഗരത്തിൽ പട്ടി പിടുത്തക്കാർ എത്തി, പടിയൂരിൽ നിന്നെത്തിയ സംഘം 6 പട്ടികളെ പിടിച്ചു"
english_title: "Dog catchers arrived in Thaliparam town "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130118/dog-catchers-arrived-in-thaliparam-town"
published_at: "2023-07-14T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0c939cdb90_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിൽ പട്ടി പിടുത്തക്കാർ എത്തി, പടിയൂരിൽ നിന്നെത്തിയ സംഘം 6 പട്ടികളെ പിടിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **നഗരത്തിൽ പട്ടി പിടുത്തക്കാർ എത്തി, പടിയൂരിൽ നിന്നെത്തിയ സംഘം 6 പട്ടികളെ പിടിച്ചു. പടിയൂർ എബിസി സെന്ററിൽ നിന്ന് ഗിരീഷ് കുമാർ ടിപി, കൃഷ്ണൻ കെ, ഷിജു സി കെ, പ്രമോദ് ടി എന്നിവരാണ് എത്തിയത്.

## Article Content

**തളിപ്പറമ്പ്: **നഗരത്തിൽ പട്ടി പിടുത്തക്കാർ എത്തി, പടിയൂരിൽ നിന്നെത്തിയ സംഘം 6 പട്ടികളെ പിടിച്ചു. പടിയൂർ എബിസി സെന്ററിൽ നിന്ന് ഗിരീഷ് കുമാർ ടിപി, കൃഷ്ണൻ കെ, ഷിജു സി കെ, പ്രമോദ് ടി എന്നിവരാണ് എത്തിയത്.

ഇന്നലെ തളിപ്പറമ്പിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് നഗരസഭ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. അടിയന്തരമായി പട്ടിപിടുത്തക്കാരെ എത്തിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി അറിയിച്ചിരുന്നു.

ഇന്ന് രാവിലെ തന്നെ അവരെത്തി പട്ടികളെ പിടികൂടി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറും എത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130118/dog-catchers-arrived-in-thaliparam-town)