---
title: "തെരുവ് നായ ആക്രമണം: അടിയന്തിരമായി പട്ടി പിടുത്തക്കാരെ എത്തിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ"
english_title: "Thaliparamb municipality chairperson says that dog catchers will be sent urgently"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/130077/thaliparamb-municipality-chairperson-says-that-dog-catchers-will-be-sent-urgently"
published_at: "2023-07-13T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b02d6debd73_news-card.jpg"
keywords: []
---

# തെരുവ് നായ ആക്രമണം: അടിയന്തിരമായി പട്ടി പിടുത്തക്കാരെ എത്തിക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ

> **Lead Summary:** **തളിപ്പറമ്പ: **ടൗണിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരികേറ്റ സംഭവം ഏറെ ദുഖകരമാണെന്നും തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ എ ബി സി പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുള്ളതെന്നും നഗരസഭ ചെയ്യർപേഴ്സൻ അറിയിച്ചു.

## Article Content

**തളിപ്പറമ്പ: **ടൗണിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരികേറ്റ സംഭവം ഏറെ ദുഖകരമാണെന്നും തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ എ ബി സി പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുള്ളതെന്നും നഗരസഭ ചെയ്യർപേഴ്സൻ അറിയിച്ചു.

അതനുസരിച്ച് തളിപ്പറമ്പ നഗരസഭ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 125000/- രൂപയും ജില്ലാ പഞ്ചായത്തിന് കൈമാറുകയും 2023-24 വർഷത്തെ പദ്ധതിയിൽ 200000/- രൂപ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻവർഷം അടവാക്കിയ 125000/-രൂപയുടെ പ്രവൃത്തി നിർവഹണത്തിനായി പടിയൂരുള്ള കേന്ദ്രത്തിൽ ജീവനക്കാരുടെ അഭാവം മൂലം തളിപ്പറമ്പ് നഗരസഭയിൽ ഇവരുടെ സേവനം ലഭിച്ചിട്ടില്ല.

ഇന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി പട്ടി പിടുത്തക്കാരെ എത്തിക്കണമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. അക്രമ സംഭവം അറിഞ്ഞയുടനെ അദ്ദേഹം താലൂക്ക് ആശുപത്രിയിൽ പരികേറ്റവരെ സന്ദർശിക്കുകയും അവരെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയും എല്ലാ വിധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യ്തു.

ഇന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കോങ്ങായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/130077/thaliparamb-municipality-chairperson-says-that-dog-catchers-will-be-sent-urgently)